ചോദ്യം ചെയ്യല്‍; അന്വേഷണസംഘത്തിന്റെ കത്ത് ബിഷപ്പ് കൈപ്പറ്റി

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അന്വേഷണസംഘം അയച്ച കത്ത് ബിഷപ്പ് കൈപ്പറ്റി. ചോദ്യം ചെയ്യലിന് 19ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം അയച്ച കത്താണ് ബിഷപ്പിന് ലഭിച്ചത്. കേരളാ പൊലീസ് നല്കിയ നോട്ടീസ് ജലന്ധര്‍ പൊലീസാണ് ബിഷപ്പിന് കൈമാറിയത്. കത്ത് ലഭിക്കും മുമ്പ് തന്നെ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച പത്ത് മണിക്ക് മുമ്പായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് കത്തിലുള്ളത്. ചോദ്യം ചെയ്യലിന് പിന്നാലെ ബിഷപ്പിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്. കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യമടക്കമുള്ളവ പരിഹരിച്ചുവെന്ന് ഇന്നലെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
അതേ സമയം ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിവരുന്ന പ്രതിഷേധ സമരം ഇന്നും തുടരും. ഇന്ന് സമരത്തിന്റെ ഏഴാം ദിവസമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here