സോഷ്യല്‍മീഡിയ പൈലറ്റുമാരുടെ ഉറക്കം കെടുത്തുന്നു: വ്യോമസേന മേധാവി

പൈലറ്റുമാര്‍ക്കിടയിലെ സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം ഉറക്കക്കുറവിന് കാരണമാകുന്നുവെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ. ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 2013 ലെ യുദ്ധവിമാന തകര്‍ച്ചയ്ക്ക് കാരണം പൈലറ്റിന്റെ ഉറക്ക കുറവാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
പലപ്പോഴും പുലര്‍ച്ചെയാണ് പരിശീലന പറക്കലുകള്‍ നത്തുന്നത്. എന്നാല്‍ രാത്രി വൈകി ഉറങ്ങുന്നത് മൂലം അപകടങ്ങള്‍ ഉണ്ടാകുന്നു. പൈലറ്റുമാര്‍ക്ക് വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പൈലറ്റുമാര്‍ ആവശ്യത്തിന് ഉറങ്ങിയിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന സംവിധാനം ഏര്‍പ്പെുത്തണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്‌പേസ് മെഡിസിനില്‍ നടന്ന ചടങ്ങില്‍ ധനോവ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here