Advertisement

ജെഎന്‍യു തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നിറുത്തി വച്ചു

September 15, 2018
0 minutes Read
jnu

ജെഎന്‍യു തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണെല്‍ നിറുത്തി വച്ചു. സ്ഥാനാര്‍ത്ഥികളില്‍  ചിലര്‍ ബാലറ്റ് പെട്ടി കൈക്കലാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വോട്ടെണ്ണല്‍ നിറുത്തി വച്ചത്.  എബിവിപി സ്ഥാനാര്‍ത്ഥികളുടെ അഭാവത്തില്‍ വോട്ടണ്ണല്‍ തുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം ബാലറ്റ്പെട്ടികള്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇന്നാണ് ഫലം പ്രഖ്യാപിക്കേണ്ടിയിരുന്നത്. വെള്ളിയാഴ്ച പകല്‍ ഒമ്പത് മുതല്‍ അഞ്ച് വരെയാണ് വോട്ടെടുപ്പ് നടന്നത്. 67.8ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ഇടതു വിദ്യാര്‍ഥി സംഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്‍ സായ് ബാലാജി (എഐഎസ്എ), വൈസ് പ്രസിഡന്റായി സരിക ചൗധരി (ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍ (എസ്എഫ്‌ഐ), ജോയിന്റ് സെക്രട്ടറിയായി മലയാളിയായ അമുത ജയദീപ് (എഐഎസ്എഫ്) എന്നിവരാണ് മത്സരിക്കുന്നത്. ആര്‍ജെഡിയുടെ വിദ്യാര്‍ഥി സംഘടനയായ ഛാത്ര ആര്‍ജെഡി ആദ്യമായി മത്സരിക്കുന്നുവെന്ന് പ്രത്യേകതയും ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു. എബിവിപി, എന്‍എസ്യുഐ, ബിഎപിഎസ്എ സംഘടനകളും മത്സരരംഗത്തുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top