20
Apr 2019
Saturday

‘നീതി ലഭിക്കും വരെ’; ബിഷപ്പിനെ അറസ്റ്റ് ചെയ്താലേ സമരം അവസാനിപ്പിക്കൂ എന്ന് കന്യാസ്ത്രീകള്‍

പീഡനക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍. സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് എറണാകുളത്ത് എത്തുന്നത്.

വരുംദിവസങ്ങളില്‍ കൂടുതല്‍ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ അടക്കമുള്ള സമരസമിതികള്‍ അറിയിച്ചിട്ടുണ്ട്. ബിഷപ്പ് ചുമതല കൈമാറിയത് താല്‍ക്കാലിക നടപടിയാണെന്നാണ് ഇവരുടെ വാദം. കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ തുടര്‍ന്നു വരുന്ന സമരത്തിന് പിന്തുണ അറിയിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ അംഗം അലോഷ്യ ജോസഫും ഇന്ന് മുതല്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, ഇന്ന് രാത്രി 7 മണി മുതൽ 24ൽ
CLOSE
CLOSE
Top