കലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കലൂർ എസ്ആർഎം റോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. ഉള്ളാട്ടിൽ വീട്ടിൽ ഷീബ(35)യാണ് കൊല്ലപ്പെട്ടത്.
എസ്.ആർ.എം. റോഡിലെ ഷീബയുടെ കുടുംബവീട്ടിൽ വച്ചായിരുന്നു അക്രമണം. ഇന്നലെ രാത്രി
വീട്ടിലെത്തിയ ഷീബയുടെ ഭർത്താവ് ആലപ്പുഴ ലെജനത്ത് വാർഡിൽ വെളിപ്പറമ്പിൽ വീട്ടിൽ സഞ്ജു സുലാൽ സേട്ട് (39) ഷീബയെ കത്തികൊണ്ട് വെട്ടുകയായിരുന്നു.
വയറിന് ആഴത്തിൽ വെട്ടേറ്റ ഷീബയെ, നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഉമ്മ അഫ്‌സയ്ക്കും വെട്ടേറ്റു. ആശുപത്രിയിലെത്തിച്ച ശഏഷമാണ് ഷീബ മരിച്ചത്.
എന്താണ് കൊലപാതകത്തിലേക്ക് നയിച്ചെതന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സഞ്ജുവും ഷീബയും തമ്മിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുകാരുടേയും പ്രദേശവാസികളുടേയും മൊഴി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here