Advertisement

‘തീവണ്ടി’ ടീമിൽ നിന്ന് മറ്റൊരു ടൊവിനോ ചിത്രം കൂടി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

September 16, 2018
0 minutes Read
kalki first look poster released

തീവണ്ടിയുടെ വൻ വിജയത്തിന് ശേഷം അതേ അണിയറപ്രവർത്തകരിൽ നിന്നും മറ്റൊരു ടൊവിനോ ചിത്രംകൂടി വരുന്നു. കൽകി എന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകനും തീവണ്ടിയുടെ സഹസംവിധായകനുമായ പ്രവീൺ പ്രഭാരാമാണ് പോസ്റ്റർ ഫേസ്ബുക്കിലൂട പുറത്തുവിട്ടിരിക്കുന്നത്.

ഗൗതം ശങ്കറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സുജിൻ സുജാതനും പ്രവീൺ പ്രഭാരാമും ചേർന്നാണ് ചിത്രത്തിന് വേണ്ടി കഥയൊരുക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയുമാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെക്കുറിച്ച് മറ്റു വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top