Advertisement

പ്രളയത്തിന് ശേഷം ശബരിമല നട ഇന്ന് തുറക്കും

September 16, 2018
Google News 0 minutes Read
sabarimala (1) Kerala cm visits sabarimala today sabarimala security tightened 15 year old girl caught while entering sabarimala sabarimala pilgrim killed by elephant

പ്രളയത്തിന് ശേഷം ശബരിമല നട ഇന്ന് തുറക്കും. ചിങ്ങമാസ നിറപുത്തരി പൂജകൾക്ക് ഭക്തരെ പ്രവേശിപ്പിക്കാഞ്ഞതിനാൽ കൂടുതൽ തീർത്ഥാടകർ ഇത്തവണ എത്തുമെന്നാണ് കരുതുന്നത്. നിലക്കലിലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

അതേസമയം, പ്രളയത്തിൽ തകർന്ന പമ്പ ത്രിവേണിയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയില്ല. നിലക്കലിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് കെഎസ്ആർടിസി ബസിൽ വരണം. പമ്പയിൽ ശൗചാലയങ്ങൾ മുഴുവൻ തകർന്നതിനാൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കുപ്പിവെള്ളത്തിനും നിരോധനമുണ്ട്.

ശബരിമലയിൽ ഒരു വർഷത്തെ പൂജകൾ നടത്താൻ ക്ഷേത്ര തന്ത്രിയായി കണ്ഠരര് രാജീവര് ഇന്ന് ചുമലയേൽക്കും. 21 വരെയാണ് കന്നിമാസ പൂജകൾക്കായി ക്ഷേത്ര നട തുറക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here