സാഫ് കപ്പ്; കിരീടം കൈവിട്ട് ഇന്ത്യ

സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി മാലദ്വീപ് കിരീടം നേടി. ധാക്കയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മാലദ്വീപിന്റെ വിജയം. മാലദ്വീപിന് വേണ്ടി ഇബ്രാഹിം മഹൂദി (19-ാം മിനിറ്റ്) , അലി ഫാസിര്‍ (66-ാം മിനിറ്റ്) എന്നിവരാണ് ഗോള്‍ സ്വന്തമാക്കിയത്. 90+2 -ാം മിനിറ്റില്‍ സുമിത് പാസി ഇന്ത്യയ്ക്കായി ആശ്വാസ ഗോള്‍ സ്വന്തമാക്കി. മാലദ്വീപിന്റെ രണ്ടാമത്തെ സാഫ് കിരീടമാണിത്. ഇന്ത്യയുടെ നാലാം ഫൈനല്‍ തോല്‍വിയും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ വിജയിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here