തൃശൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

thrissur father and son drowned

തൃശൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. വേലൂപ്പാടം കലവറക്കുന്നിൽ കുറുമാലിപ്പുഴയിൽ കുളിക്കാനിറങ്ങിയവരാണ് മുങ്ങി മരിച്ചത്.

വരന്തരപ്പിള്ളി പൗണ്ട് ചെറാട്ടിൽ അബ്ദുള്ളയുടെ മകൻ മുസ്തഫ മകൻ കൽഫാൻ എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. നാട്ടുകാരും അഗ്‌നിശമനസേന പ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കിട്ടിയത്.

Top