Advertisement

ജലന്ധര്‍ ബിഷപ്പ് മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു

September 17, 2018
Google News 0 minutes Read
bishop

പീഡനപ്പരാതി നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍പാപ്പയ്ക്ക് കത്ത് എഴുതി. താല്‍ക്കാലികമായി സ്ഥാനങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണമെന്നാണ് കത്തിലുള്ളത്. ജലന്ധര്‍ രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ബിഷപ്പ് മാര്‍പാപ്പയ്ക്ക് കത്തെഴുതിയെന്ന വിവരമുള്ളത്. താല്‍ക്കാലികമായി ഭരണ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ അനുവദിക്കണം. കേസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം വേണം. അന്വേഷണവുമായി സഹകരിക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ട ആവശ്യങ്ങള്‍ ഉള്ളതിനാല്‍ മാറി നില്‍ക്കാന്‍ അനുവദിക്കണം ബിഷപ്പ് മാര്‍പാപ്പയ്ക്ക് അയച്ച കത്ത് പറയുന്നു. ഇന്നലെയാണ് ബിഷപ്പ് മാര്‍പാപ്പയ്ക്ക് കത്തയച്ചത്.
അതേസമയം ബിഷപ്പിന്റെ അറസ്റ്റ് നടക്കുന്നത് വരെ നിരാഹാര സമരവുമായി കന്യാസ്ത്രീയുടെ സഹോദരി രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് രാവിലെ 11മുതലാണ് സമരം ആരംഭിക്കുന്നത്. ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പി ഗീതയും നിരാഹാരം അനുഷ്ഠിക്കുന്നുണ്ട്. ജോയിന്റെ ക്രിസ്ത്യൻ കൗൺസിൽ അംഗങ്ങളായ സ്റ്റീഫൻ മാത്യു, അലോഷ്യ ജോസഫ് എന്നിവർ നിരാഹാരത്തിലാണ്.

ബുധനാഴ്ചയാണ് ബിഷപ്പ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടത്. ബിഷപ്പ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കുമെന്ന് സൂചനയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here