വിദ്യാഭ്യാസ യോഗ്യത; സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് നല്‍കാനാകില്ലെന്ന് ട്വന്റിഫോറിനോട് പ്രധാനമന്ത്രിയുടെ ഓഫീസ്

തന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ പ്രസിദ്ധപ്പെടുത്തുന്നതുമായ് ബന്ധപ്പെട്ട വെല്ലുവിളി എറ്റെടുക്കാതെ വീണ്ടും നരേന്ദ്രമോദി. വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ലഭ്യമല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വന്റി ഫോര്‍ ന്യൂസിനെ രേഖാമൂലം അറിയിച്ചു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ എന്തൊക്കെ ആണെന്ന് വിവരിയ്ക്കാനും പ്രധാനമന്ത്രിയുടെ ഓഫിസ് തയ്യാറായില്ല.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സമ്പന്ധിച്ച വിവാദം ഉയര്‍ന്നപ്പോള്‍ മോദിയെ സംരക്ഷിച്ച് ഗുജറാത്ത് സര്വ്വകലാശാല രംഗത്ത് എത്തിയിരുന്നു. 1983 ല്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സില്‍ 62.3 ശതമാനം(499) മാര്‍ക്കോടെ മോദി വിജയിച്ചു എന്നായിരുന്നു ഗുജറാത്ത് സര്‍വകലാശാലയുടെ വിസിയുടെ വിശദീകരണം. എന്നാല്‍ എന്നാല്‍ പ്രസ്തുത രേഖകളിലെ ജനനതീയതി പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ ജനനതീയതിയുമായി ബന്ധമില്ലെന്ന ആരോപണം അപ്പോള്‍ മുതല്‍ ഉയരുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റില്‍ ജനനതീയതിയായി ചേര്‍ത്തിരിക്കുന്നത് 29-08-1949 ആണ്. നരേന്ദ്രമോദിയുടെ യഥാര്‍ത്ഥ ജനനതീയതി 17-09-1950 യും. ഈ സാഹചര്യത്തില്‍ തന്റെ കൈവശമുള്ള സര്‍ട്ടിഫിക്കറ്റ് പ്രധാനമന്ത്രി പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയും ചെയ്തിരുന്നു. ഇതിന് അനുബന്ധമായാണ് നിലപാട് പ്രധാനമന്ത്രിയുടെ ഓഫിസ് നയം വ്യക്തമാക്കിയിരിയ്ക്കുന്നത്. എം.എ യ്ക്ക് ചേരാനുള്ള അടിസ്ഥാനയോഗ്യത ആയ ബി.എ സര്‍ട്ടിഫിറ്റും ലഭ്യമല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടിയില്‍ പറയുന്നത്. അതേസമയം വെബ് സൈറ്റിലെ നോ യുവര്‍ പ്രൈമിനിസ്റ്റര്‍ സന്ദര്‍ശിക്കാനും പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here