Advertisement

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനുള്ളതല്ലെന്ന് പിഎസ് ശ്രീധരന്‍ പിള്ള

September 17, 2018
0 minutes Read

രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില ദിവസവും വര്‍ദ്ധിക്കുകയാണ്. ജനജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തിലും വില കുറയ്ക്കാന്‍ നടപടിയില്ല. കേന്ദ്രസര്‍ക്കാരാകട്ടെ ജനകീയ പ്രതിഷേധങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുകയാണ്. ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടാണ് ബിജെപി നേതാക്കളും സ്വീകരിക്കുന്നത്.

പെട്രോളിന് അമ്പതുരൂപയാക്കുമെന്ന ബിജെപി വാഗ്ദാനം പാലിക്കാനുള്ളതല്ലെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയുടെ നിലപാട്. തെരഞ്ഞെടുപ്പില്‍ ഒരു വിഷയം ഉയര്‍ത്തുന്നതും യാഥാര്‍ത്ഥ്യവും തമ്മില്‍ പൊരുത്തക്കേടുണ്ട്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് അത്ര പ്രാധാന്യം മാത്രമേ നല്‍കേണ്ടതുള്ളൂവെന്നും ശ്രീധരന്‍പിള്ള പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top