Advertisement

ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ നിയമ തടസ്സമില്ല: കോട്ടയം എസ്.പി

September 18, 2018
Google News 0 minutes Read

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ നിയമ തടസ്സങ്ങളില്ലെന്ന് കോട്ടയം എസ്.പി. മുന്‍കൂര്‍ ജാമ്യാപേക്ഷ കൊടുത്തു എന്നത് അറസ്റ്റിന് തടസ്സമാകില്ലെന്നും കോട്ടയം എസ്.പി പറഞ്ഞു. ബിഷപ്പ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സുരക്ഷ ഉറപ്പാക്കുമെന്നും എസ്.പി ഹരിശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ചോദ്യം ചെയ്യലിനായി ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കല്‍ നാളെയാണ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുക. അറസ്റ്റിനെ ഭയന്ന് ബിഷപ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ച് 25 ലേക്ക് മാറ്റുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here