ബാര്‍ക്കോഴക്കേസില്‍ ഇടക്കാല വിധി ഇന്ന്

മുന്‍ധന മന്ത്രി മാണിക്കെതിരെയുള്ള ബാർ കോഴക്കേസിൽ ഇടക്കാല വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുക. ഇതോടെ കേസിന്‍റെ തുടരന്വേഷണ കാര്യത്തില്‍ സർക്കാരിന്‍റെ അനുമതി വേണമോയെന്ന് കാര്യത്തില്‍ അന്തിമ തീരുമാനമാകും. കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് വിഡിലന്‍സ് റിപ്പോര്‍ട്ട്. മൂന്ന് തവണയും ഇതേ കാര്യമാണ് വിജിലന്‍സ് ആവര്‍ത്തിച്ചത്.
ജനപ്രതിനിധികള്‍ക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം നടക്കുന്നതിന് മുമ്പ് സർക്കാർ അനുമതി വേണമെന്ന ഭേദഗതി അഴിമതി നിരോധന നിയമത്തിൽ കേന്ദ്രം കൊണ്ടുവന്നതോടെ വീണ്ടും വാദങ്ങളില്‍ നിറഞ്ഞ ബാര്‍ക്കോഴകേസിന് ഇന്നത്തെ ഇടക്കാല ഉത്തരവിലൂടെ വ്യക്തത കൈവരും. അന്വേഷണ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയോ, അല്ലെങ്കിൽ നിലവിള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി നേരിട്ട് കേസെടുക്കുകയോ ചെയ്യണമെന്നാണ് കേസിൽ കക്ഷി ചേർന്നവരുടെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here