ജലന്ധര്‍ ബിഷപ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.ഹർജി കോടതി ഇന്നു പരിഗണിച്ചേക്കും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കും. ജസ്റ്റിസ് രാജാ വിജയരാഘവന്റ ബഞ്ചാവും ജാമ്യ ഹർജി പരിഗണിക്കുക. ഓർത്തഡോക്സ് വൈദികരുടെ മുൻകൂർ ജാമ്യ ഹർജികളും ജസ്റ്റീസ് രാജാ വിജയരാഘവനാണ് പരിഗണിച്ചത്.
കന്യാസ്ത്രീ വ്യക്തി വിരോധം തീര്‍ക്കുകയാണെന്നും അതിനായി കള്ളക്കഥ മെനയുകയായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. കന്യാസ്ത്രീയും കുടുംബവും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യേണ്ട കാര്യമില്ല. ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പൊതുജനവും മാധ്യമങ്ങളും തന്നെ ക്രൂശിക്കുകയാണ്. മഠത്തിലെ ശല്യക്കാരിയായിരുന്നു കന്യാസ്ത്രീ. ഇവര്‍ ആദ്യം നല്‍കിയ മൊഴിയില്‍ ലൈംഗികാരോപണം ഇല്ലായിരുന്നുവെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here