വിധിയില്‍ സന്തോഷമെന്ന് വിഎസ്

ബാര്‍ കോഴക്കേസില്‍ കെഎം മാണിയ്ക്ക് എതിരായ കോടതിവിധിയില്‍ സന്തോഷമെന്ന് വിഎസ് അച്യുതാനന്ദന്‍. പ്രോസിക്യൂഷന്‍ നടപടി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാര്‍ കോഴ കേസില്‍ മാണിയ്ക്ക് എതിരെ വിഎസ് അച്യുതാന്ദന്‍ ഹര്‍ജി നല്‍കിയിരുന്നു.
ബാർക്കോഴ കേസിൽ കെഎം മാണിക്ക് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് വിജിലൻസ് കോടതി തള്ളുകയായിരുന്നു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് റിപ്പോർട്ട് തള്ളിയത്. ഇരു മുന്നണികളും അന്വേഷിച്ച റിപ്പോര്‍ട്ടിന്റെ പുറത്ത് താന്‍ കോഴ വാങ്ങിച്ചതിന് തെളിവില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളതാണെന്ന് കെ.എം മാണി. താന്‍ കുറ്റം ചെയ്തിട്ടുള്ളതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതാണ്. ഇനിയും എത്ര വേണമെങ്കിലും അന്വേഷിക്കട്ടെ എന്നായിരുന്നു കെഎം മാണിയുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here