അഭിമന്യു കൊലക്കേസ്; കുറ്റപത്രം ശനിയാഴ്ച സമര്‍പ്പിക്കും

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ശനിയാഴ്ച്ച സമർപ്പിക്കും. 26 പ്രതികളുള്ള കേസിൽ പിടിയിലായ 18 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
കൊലപാതകം, കൊലപാതകശ്രമം, ഗൂഡാലോച, സംഘംചേരൽ, ആയുധം കൈവശം വയ്ക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 8 പ്രതികളെ പിടിയിലായിട്ടുള്ളു. എട്ട് പ്രതികള്‍ക്ക് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി II ൽ ആണ് അന്വേഷണ ഉദ്യോഗസ്ഥനായ കൺട്രോൾ ഏ.സി.പി സുരേഷ് കുമാർ കുറ്റപത്രം സമർപ്പിക്കുക.
കഴിഞ്ഞ ജൂലൈ 2 ആം തിയതിയാണ് ഇടുക്കി വട്ട വട സ്വദേശിയും മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ്ധ വിദ്യാർത്ഥിയുമായ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകർ കുത്തി കൊലപ്പെടുത്തിയത്. ആക്രമണത്തിൽ അഭിമന്യുവിന്റെ സുഹ്യത്ത് അർജുന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here