Advertisement

ബിഷപ്പിനെതിരായ പീഡനക്കേസ്; നാളെ ചോദ്യം ചെയ്യല്‍ തുടരുമെന്ന് കോട്ടയം എസ്.പി

September 19, 2018
0 minutes Read
Franco Mulakkal bishop

കന്യാസ്ത്രീക്കെതിരായ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നാളെയും ചോദ്യം ചെയ്യും. ഇന്ന് ഏഴ് മണിക്കൂര്‍ ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. നാളെ (വ്യാഴം) ചോദ്യം ചെയ്യല്‍ തുടരുമെന്നും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന് നോട്ടീസ് നല്‍കുമെന്നും കോട്ടയം എസ്.പി ഹരിശങ്കര്‍ പറഞ്ഞു. രാവിലെ 11 മുതലായിരിക്കും നാളെ ചോദ്യം ചെയ്യല്‍ നടക്കുകയെന്നും എസ്.പി സ്ഥിരീകരിച്ചു. മൊഴിയെടുക്കലുമായി ബിഷപ്പ് നന്നായി സഹകരിക്കുന്നുണ്ടെന്ന് കോട്ടയം എസ്.പി മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top