കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ വന്‍ കുറവ്

സംസ്ഥാനത്തു നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് പ്രവാസ ജീവിതം തേടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് കണ്ടെത്തിയത്. ഗള്‍ഫ് നാടുകളിലെ ജോലിക്കുള്ള ശമ്പളത്തില്‍ വന്ന കുറവാണ് ഇതിന് പ്രധാന കാരണമായി സര്‍വേയില്‍ പറയുന്നത്. 19 നും 25 നും ഇടയില്‍ പ്രായമുള്ളവരുടെ ജനസംഖ്യയില്‍ വന്ന കുറവും പ്രവാസ ലോകത്ത് ജോലി തേടുന്നവരുടെ എണ്ണം കുറയാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. പ്രവാസികളുടെ എണ്ണത്തില്‍ മൂന്ന് ലക്ഷത്തോളം കുറവ് രേഖപ്പെടുത്തിയെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 2013 ലെ പ്രവാസികളുടെ എണ്ണത്തിന്റെ പത്തിലൊന്ന് കുറവാണിത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here