ഗോമൂത്രവും ചാണകവും ഉപയോഗിച്ച് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും വസ്ത്രങ്ങളും വിപണിയിലേക്ക്

ചാണകത്തില്‍ നിന്ന് സൗന്ദര്യവര്‍ദ്ധക വസ്തുക്കളുമായി എത്തുകയാണ് ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള കമ്പനി. ആഗോള ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആമസോണിലെ ഒറ്റ ക്ലിക്കിലൂടെ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. ആര്‍.എസ്.എസ് പിന്തുണയുള്ള ദീന്‍ ദയാല്‍ ധം എന്ന ഫാര്‍മസിയാണ് ഈ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.
പശുവിന്റെ ചാണകം കൊണ്ടുള്ള സോപ്പുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പേരിലുള്ള മോദി, യോഗി സ്‌പെഷ്യല്‍ കുര്‍ത്തകളും ഇവര്‍ വിപണിയിലെത്തിക്കും. യുപിയിലെ മധുരയില്‍ ആര്‍.എസ്.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദീന്‍ ദയാല്‍ ധം ഇതിനോടകം തന്നെ രോഗശമനകാരികളായ 30 ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ഇവരുടെ കീഴിലുള്ള നെയ്ത്ത് കേന്ദ്രത്തില്‍ നിന്ന് പത്ത് തരത്തിലുള്ള തുണിത്തരങ്ങളും വിപണിയിലെത്തിക്കും.
കാമധേനു ആര്‍ക് എന്ന പേരില്‍ പുറത്തിറക്കുന്ന ഉത്പന്നത്തിന്റെ പ്രധാന ചേരുവ ഗോമൂത്രവും പെരുംജീരകവുമാണ്. സോപ്പ്, ഫേസ്‌ക്രീം എന്നിവയുടെ പ്രധാന ചേരുവകള്‍ ഗോമൂത്രവും ചാണകവുമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here