എതിരാളികളേക്കാൾ പതിൻമടങ്ങ് പുതിയ ഉപഭോക്താക്കളെ കണ്ടെത്തി ജിയോ

ten fold increase in new customer number of jio

രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ ഉപഭോക്താക്കളുടെ എണ്ണം പുറത്ത്. ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം റിലയൻസിൻറെ ഉടമസ്ഥതയിലുള്ള ജിയോ മൊത്തം ഉപഭോക്താക്കളുടെ എണ്ണത്തിൽ രണ്ടാമത് എത്തി.

പുതിയ വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോ മുന്നിലാണ്. ജൂലൈ മാസത്തിൽ മാത്രം 1.17 കോടി പുതിയ ഉപഭോക്താക്കളെയാണ് ജിയോ സ്വന്തമാക്കിയത്. എയർടെൽ, ഐഡിയ അടക്കം ബാക്കിയുള്ള ടെലികോം സേവനദാതാക്കൾ നേടിയത് കേവലം 11.53 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ്. വൊഡാഫോണിന് 6 ലക്ഷവും എയർടെല്ലിന് 3.13 ലക്ഷവും ബി.എസ്.എൻ.എൽ 2.25 ലക്ഷവും പുതിയ ഉപഭോക്താക്കളെ നേടിയപ്പോൾ ഐഡിയയ്ക്ക് 5489 പുതിയ ഉപഭോക്താക്കളെ മാത്രമെ ജൂലൈയിൽ സ്വന്തമാക്കാൻ കഴിഞ്ഞുള്ളു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top