Advertisement

വീട് ആന്റണിക്കിപ്പോള്‍ സ്വപ്‌നമാണ് ; ഈ കഥ കൊട്ടിയൂരില്‍ നിന്ന്

September 20, 2018
1 minute Read

കണ്ണൂര്‍ ജില്ലയില്‍ പ്രളയക്കെടുതികള്‍ താരതമ്യേന കുറവായിരുന്നു. കണ്ണൂരിന്റെ മലയോര മേഖലയിലാണ് കനത്തമഴ പ്രതിസന്ധി സൃഷ്ടിച്ചത്. ഉരുള്‍പൊട്ടലും മണ്ണിടിഞ്ഞു താഴ്ന്നതും കൊട്ടിയൂര്‍ പോലുള്ള മേഖലകളില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി.

കൊട്ടിയൂര്‍ നെല്ലിയോടിയില്‍ ഓഗസ്റ്റ്-9ന് ഉരുള്‍പൊട്ടി. ഓഗസ്റ്റ്- 16ന് പലയിടത്തും മണ്ണിടിഞ്ഞു. കൃഷിഭൂമിയുള്‍പ്പെടെ താഴ്ന്നുപോയി. ദുരന്തത്തില്‍, നെല്ലിയോട് സ്വദേശി ആന്റണിക്ക് വീടും കൃഷിഭൂമിയും നഷ്ടമായി. വാടകവീട്ടിലാണിപ്പോള്‍ ആന്റണിയുടെ താമസം. ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ ആന്റണിയുടെ ചുമലിലാണ്. പുതിയ വീട് ആന്റണിക്കിപ്പോള്‍ സ്വപ്‌നവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top