Advertisement

ഗോവയിൽ ബിജെപി ഉപമുഖ്യമന്ത്രിയെ നിയമിച്ചേക്കും

September 20, 2018
Google News 0 minutes Read
bjp may appoint deputy cm in goa

ഗോവയിൽ ബിജെപി ഉപമുഖ്യമന്ത്രിയെ നിയമിച്ചേക്കും. നിലവിലെ മുഖ്യമന്ത്രി മനോഹർ പരീക്കർ അസുഖബാധിതനായി ഡൽഹിയിൽ ചികിൽസയ്ക്കായ് പോയതിനെ തുടർന്നാണ് തീരുമാനം.

ബിജെപി നേതാക്കളുടെ കേന്ദ്രസംഘം കഴിഞ്ഞ ആഴ്ച ഗോവ സന്ദർശിച്ചിരുന്നു. തുടർന്ന് ഡൽഹിയിലെ അമിത്ഷായുടെ വസതിയിൽ ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ നിലവിലെ ഗോവയിലെ രാഷ്ട്രീയ അന്തരീക്ഷം വിവരിക്കുകയും ചെയ്തിരുന്നു.

ഉപമുഖ്യമന്ത്രിയെ നിയോഗിക്കുന്ന കാര്യത്തിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തീരുമാനമായേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here