ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായി സൂചന; അറസ്റ്റില്‍ തീരുമാനമായില്ല

പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് ഇന്നത്തേക്ക് അവസാനിച്ചതായി സൂചന. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അറസ്റ്റിനെ കുറിച്ച് ഇതുവരെയും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. അറസ്റ്റുമായി ബന്ധപ്പെട്ട് എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെ നിയമോപദേശം തേടുകയാണ്. ഐ.ജി പുറത്തെത്തിയ ശേഷം മാത്രമേ അറസ്റ്റിനെ കുറിച്ച് സ്ഥിരീകരണം ലഭിക്കൂ. ബിഷപ്പ് ഇപ്പോഴും തൃപ്പൂണിത്തുറയിലെ പോലീസ് ഹൈടെക് കേന്ദ്രത്തില്‍ തന്നെയാണ്. സ്ഥലത്ത് പോലീസ് വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് തന്നെയാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തേക്ക് നീണ്ടുപോകാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് കോട്ടയം എസ്.പി ഹരിശങ്കറും നേരത്തെ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here