ചോദ്യം ചെയ്യല്‍ ആരംഭിച്ചു

കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടാം ദിനവും ചോദ്യം ചെയ്യുന്നു. തൃപ്പൂണിത്തുറയിലെ ഹൈടെക് പോലീസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഏഴ് മണിക്കൂറോളം ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യല്‍ മണിക്കൂറോളം തുടരാനാണ് സാധ്യത.
ഇന്നത്തെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതോടെ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യമാണോ എന്ന കാര്യത്തില്‍ അന്വേഷണസംഘം തീരുമാനമെടുക്കും. മൊഴികളിലെ വൈരുദ്ധ്യം തീര്‍ക്കാനാണ് ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.
#Kerala nun rape case: Accused Jalandhar Ex-Bishop Franco Mulakkal arrives at Crime Branch (CID) in Kochi where he will be interrogated by a 5-member team for the second day today. pic.twitter.com/KX5cqFj9mm
— ANI (@ANI) September 20, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here