വീട്ടില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന ആള്‍ തൊണ്ടിമുതല്‍ സഹിതം പിടിയില്‍

വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച് വില്‍പന നടത്തുന്ന ആള്‍ പിടിയില്‍. മറയൂര്‍ പട്ടിക്കാട് ചെമ്പകശ്ശേരി വീട്ടില്‍ ബേബി(66) ആണ് പിടിയിലായത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ബേബി തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവ് എത്തിച്ച് പട്ടിക്കാട്ടില്‍ വീട്ടില്‍ സൂക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പടേയുള്ളവര്‍ക്ക് ചെറു പൊതികളിലാക്കി വില്‍പന നടത്തിവരുന്നതായി മറയൂര്‍ പെലീസിന് രഹസ്യ വിവരം ലഭിച്ചതിനേ തുടന്ന് ഇന്നലെ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ പത്ത് മണിമുതല്‍ ഇയാളെ നീരിക്ഷിച്ച് വന്നിരുന്നു.
രാവിലെ പത്ത് മണിയോടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവുമായെത്തി വീട്ടില്‍ സൂക്ഷിക്കുന്നതിനിടെ പിടികൂടിയത്. മുന്‍പും ബേബിയെ കഞ്ചാവ് വില്‍പനയെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കിയിരുന്നു. മറയൂര്‍ എസ്.ഐ ജി.അജയകുമാര്‍, എ.എസ്.ഐ റ്റി.ആര്‍ രാജന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജോളി ജോസഫ്, സോണു, ഷൈനു.എം, സണ്ണി.എം.ജെ എന്നീ പൊലീസ് സംഘമാണ് അന്വേഷണത്തില്‍ പങ്കെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here