പുതിയ ‘ഡേറ്റിങ്ങ്’ സൈറ്റ് ആരംഭിക്കാനൊരുങ്ങി ഫേസ്ബുക്ക്

പുതിയ ‘ഡേറ്റിങ്ങ്’ സൈറ്റ് ആരംഭിക്കാനൊരുങ്ങി ഫേസ്ബുക്ക്. ‘ഡേറ്റിങ്ങ് ‘ എന്ന പേര് നൽകിയിരിക്കുന്ന ഈ സർവീസ് ഇന്ന് കൊളംബിയയിൽ ലഭ്യമാകും. പരീക്ഷണാടിസ്ഥാനത്തിലാണ് കൊളംബിയയിൽ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഈ വർഷം മെയിൽ നടന്ന എഫ്8 കോൺഫറൻസിലാണ് വെബ്‌സൈറ്റ് സംബന്ധിച്ച ആദ്യ അറിയിപ്പ് വരുന്നത്.
നിലവിൽ 18 വയസ്സ് മുതലുള്ളവർക്ക് മാത്രമാണ് വെബ്‌സൈറ്റ് ഉപയോഗിക്കാൻ കഴിയുകയുള്ളു. വെബ്‌സൈറ്റിൽ പ്രൊഫൈലുകൾ ഉണ്ടാക്കുക എന്നതാണ് ആദ്യപടി. പിന്നീട് പറ്റിയ പങ്കാളിയെ കണ്ടെത്താൻ സാധിക്കുകയും ചെയ്യും.
ടിൻഡർ, ബംബിൾ എന്നിങ്ങനെ നിരവധി ഡേറ്റിങ്ങ് ആപ്പുകൾ ഉണ്ടെങ്കിലും ലോകത്തെ ഭൂരിഭാഗം പേർക്കും ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളതുകൊണ്ട് തന്നെ ഇതിലൂടെ യോജിച്ച പങ്കാളിയെ കണ്ടെത്തുന്നത് കുറച്ചുകൂടി എളുപ്പമായിരിക്കുമെന്ന് അധികൃതർ അവകാശപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here