ഇരയോടൊപ്പമാണ് സര്‍ക്കാര്‍: നിലപാട് ആവര്‍ത്തിച്ച് ഇ.പി ജയരാജന്

ബിഷപ്പിന്റെ പീഡനക്കേസില്‍ സര്‍ക്കാര്‍ ഇരയോടൊപ്പമാണെന്ന് മന്ത്രി ഇ.പി ജയരാജന്. സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കൊപ്പം തന്നെയാണ് സര്‍ക്കാര്‍. ഇരയോടൊപ്പമാണ് സര്‍ക്കാര്‍, അല്ലാതെ വേട്ടക്കാരനൊപ്പമല്ല. വേട്ടക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇപ്പോള്‍ അത് സ്വീകരിച്ച് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
ബിപ്പിനെതിരായ കേസില്‍ ശരിയായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കേസില്‍ എല്ലാ തെളിവുകളും ശേഖരിച്ച ശേഷം ശരിയായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കോടിയേരിയുടെ അഭിപ്രായത്തെയും ഇ.പി പിന്തുണച്ചു. അര്‍ത്ഥ ശങ്കക്കിടയില്ലാതെ ഇരയായ കന്യാസ്ത്രീക്കൊപ്പാമാണെന്നാണ് കോടിയേരിയും പറഞ്ഞിരിക്കുന്നത്. സാഹചര്യങ്ങളെ ദുരുപയോഗപ്പെടുത്തുകയും രാഷ്ട്രീയ ഇടപെടല്‍ നടത്തുകയും ചെയ്തവരെയാണ് കോടിയേരി എതിര്‍ത്തതെന്നും ഇ.പി ജയരാജന് കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here