രക്ഷാപ്രവർത്തനത്തിനിടെ മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബം ദുരിതത്തിൽ

കേരളം പ്രളയക്കയത്തിൽ മുങ്ങിയപ്പോൾ സ്വന്തം കുടുംബത്തെയും സുരക്ഷയെയും മറന്ന് തന്റെ സഹോദരങ്ങൾക്കായി ഒരു വള്ളവുമെടുത്ത് രക്ഷാപ്രവർത്തനത്തിനിറങ്ങിയ രാകേഷ് എന്ന യുവാവിന്റെ മുഖം ആരും മറക്കാൻ സാധ്യതയില്ല. ‘കൊച്ചുവീട്ടിൽ’ എന്ന വള്ളത്തിലേറി നിരവധി പേരെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയ ആ യുവാവ് ഇന്ന് ഇല്ല. കുടുംബനാഥൻ നഷ്ടപ്പെട്ട ആ കുടുംബം ഇന്ന് ദുരിതത്തിലാണ്.
പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനിടെ അണുബാധയേറ്റ രാകേഷ് എന്ന മത്സ്യത്തൊഴിലാളി കഴിഞ്ഞ ദിവസമാണ് മരിക്കുന്നത്. ബൈക്ക് അപകടത്തിൽ പരിക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് അണുബാധയെക്കുറിച്ച് അറിയുന്നത്. തുടർന്ന് ചികിത്സയ്ക്കായി നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് പണം സമാഹരിച്ചപ്പോഴേക്കും രാജേഷ് യാത്രയായി.
അച്ഛനും, അമ്മയും , ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രാകേഷ്. രാകേഷിന്റെ വിയോഗത്തോടെ കുടുംബം അനാഥമായിരിക്കുകയാണ്. രാജേഷിന്റെ അച്ഛൻ മത്സ്യത്തൊഴിലാളിയായിരുന്നു. പ്രായാധിക്യം മൂലം ഇപ്പോൾ ജോലിക്ക് പോകാൻ സാധിക്കുന്നില്ല. അമ്മ സരോജിനിക്കും ഭാര്യ തുഷാരയ്ക്കും ജോലിയില്ല. മകൻ അഗ്നിവേശ് അഞ്ചാം ക്ലാസിലും മകൾ അനുഷ്‌ക ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ്. പ്രായം ചെന്ന അച്ഛനും അമ്മയും, പറക്കമുറ്റാത്ത രണ്ട് കുട്ടികളും അടങ്ങുന്ന ഈ കുടുംബത്തെ എങ്ങനെ മുന്നോട്ടുനയിക്കണമെന്ന് തുഷാരയ്ക്കറിയില്ല.
പ്രളയകാലത്ത് നമ്മെ രക്ഷിച്ച നമ്മുടെ സഹോദരന്റെ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല
നമുക്കാണ് . തുഷാരയുടെ ഫോൺ നമ്പർ- 8086066995
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here