ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാർജ് ചെയ്തു

franco mulakkal discharged from hospital

ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാർജ് ചെയ്തു. ഫ്രാങ്കോ മുളയ്ക്കലിൻറെ ആരോഗ്യനിലയിൽ കാര്യമായ പ്രശ്‌നങ്ങളില്ലെന്നും പ്രായത്തിൻറെ അവശതകൾ മാത്രമാണ് ഉള്ളതെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഇസിജിയിൽ ഉള്ളത് നേരിയ വ്യത്യാസം മാത്രം. ഇത് ഏറെ ദൂരം യാത്ര ചെയ്തതിൻറേതാണെന്നും ഹൃദയാഘാത സാധ്യത കണ്ടെത്താനായില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകും. 11 മണിക്ക് ഫ്രാങ്കോയെ പാല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ആറ് മണിക്കൂർ തീവ്രപിരചരണ വിഭാഗത്തിൽ കഴിഞ്ഞ ബിഷപ്പിനെ വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More