ഫ്രാങ്കോ മുളയ്ക്കലിന് വീണ്ടും വൈദ്യപരിശോധന

മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വീണ്ടും വൈദ്യപരിശോധന. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പാണ് ഫ്രാങ്കോ മുളയ്ക്കലിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുന്നത്. കോട്ടയം ജില്ലാ ആശുപത്രിയിലാണ് വൈദ്യപരിശോധന.

അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യം നൽകണമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുന്ന ആളാണ് ബിഷപ്പ്, അതിനാൽ വിളിക്കുമ്പോൾ ഹാജരാകൻ തയ്യാറാണെന്നും കോടതിയിൽ വാദിക്കും.

എന്നാൽ ഫ്രാങ്കോയെ മൂന്ന് ദിവസത്ത കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. കൂടുതൽ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങടാ മഠത്തിലടക്കം തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയിൽ ആവശ്യപ്പെടുക.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More