വരൂ.. സിംഹപ്പാറയില്‍ കാണേണ്ട കാഴ്ചകളുണ്ട്

മൂന്നാറിലെ സിംഹപ്പാറ വ്യൂപോയിന്റില്‍ സഞ്ചാരികളുടെ തിരക്കേറുന്നു. ടൗണില്‍ നിന്ന് കൊളുക്കുമലയിലേക്കുള്ള യാത്രയ്ക്കിടെയാണ് സിംഹപ്പാറ. സിംഹത്തിന്റെ ആകൃതിയിലുള്ള മലയും തമിഴ്‌നാടിന്റെ വിദൂരദൃശ്യവുമാണ് പ്രധാന ആകര്‍ഷണം. പണ്ടു തേയിലക്കൃഷിക്കായി എത്തിയവരാണ് സിംഹപ്പാറയെന്ന പേരു നല്‍കിയതെന്ന് പഴമക്കാര്‍ പറയുന്നു.

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ മൂന്നാറിന് സമീപത്താണ് കൊളുക്കുമല. മഞ്ഞുമൂടിയ കൊളുക്കുമലയിലേക്ക് ധാരാളം വിനോദസഞ്ചാരികളാണ് എത്തുന്നത്. ഓഫ് റോഡ് സവാരിക്കാരുടെ ഇഷ്ടകേന്ദ്രവുമാണിത്. ഈയടുത്ത കാലം മുതല്‍, കൊളുക്കുമലയിലേക്കുള്ള യാത്രക്കാരുടെ പ്രധാന ഇടത്താവളമായി സിംഹപ്പാറ മാറിയെന്ന് ജീപ്പ് ഡ്രൈവര്‍മാര്‍ പറയുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതാണ് സിംഹപ്പാറയുടെ ടൂറിസം വികസനത്തിന് തടസ്സം. വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് വിനോദസഞ്ചാരികളുടെയും പ്രദേശവാസികളുടെയും ആവശ്യം.

Top