Advertisement

പുതിയ മദ്യ നയത്തിൽ ടൂറിസത്തിന് ഊന്നൽ; നയം എത്രയും വേഗം പ്രാബല്യത്തിൽ വരും , മന്ത്രി എം ബി രാജേഷ്

April 10, 2025
Google News 2 minutes Read
mb rajesh

ടൂറിസം മേഖലയുടെ പ്രോത്സാഹനത്തിനാണ് പുതിയ മദ്യനയത്തിൽ ഊന്നലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇംഗ്ലീഷ് മാസം ഒന്നാം തീയതി ഡ്രൈ ഡേ പ്രഖ്യാപിക്കുമ്പോഴുണ്ടായ സാഹചര്യത്തിന് ഇപ്പോൾ പ്രസക്തി കുറഞ്ഞു. സർക്കാരിൻെറ പുതിയ മദ്യനയത്തെപ്പറ്റി വിശദീകരിക്കാനായിരുന്നു
മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളെ കണ്ടത്.

ത്രീ സ്റ്റാർ വരെയുളള ഹോട്ടലുകൾക്ക് ഡ്രൈഡേയിൽ ഇളവ് നൽകിയതടക്കമുളള മദ്യനയത്തിലെ വിവരങ്ങൾ ഇന്നലെ ട്വന്റി ഫോർ പുറത്ത് വിട്ടിരുന്നു. ഇംഗ്ലീഷ് മാസം 1ന് ടൂറിസം പരിപാടികൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ 7 ദിവസം മുൻപ് എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകി അരലക്ഷം രൂപ ഫീസ് നൽകി ഏകദിന പെർമിറ്റ് എടുക്കണമെന്നാണ് നയത്തിലെ വ്യവസ്ഥ .

Read Also: മുംബൈ ഭീകരാക്രമണത്തിന്റെ ഒരുപാട് രഹസ്യങ്ങൾ തഹാവൂർ റാണയ്ക്ക് അറിയാം, ഇന്ത്യയ്ക്ക് ഇത് നിർണായക നേട്ടം; ലോക്നാഥ് ബെഹ്‌റ

വിനോദ സഞ്ചാര മേഖലകളിലെ നക്ഷത്ര ഹോട്ടലുകളിൽ കള്ള് പാർലറുകൾ തുടങ്ങും
അതാത് റേഞ്ചിലെ കള്ള് ഷാപ്പിൽ നിന്ന് കള്ള് വാങ്ങി വിൽക്കാം. ഡ്രൈ ഡേയിൽ ടൂറിസം മേഖലക്ക് ഇളവ് നൽകിയതിനെയും മന്ത്രി ന്യായീകരിച്ചു. ഡ്രൈ ഡേ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള ‘ടെസ്റ്റ് ഡോസ്’ ആണ്. ഒരു വശത്ത് ലഹരിക്ക് എതിരാണെന്ന് പ്രചരിപ്പിക്കുകയും മറുവശത്ത് മദ്യലഹരിയെ ഉദാരവല്‍ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം ഇരട്ടത്താപ്പാണെന്ന് KCBC വിമർശിച്ചു. അതേസമയം, KCBC സംഭരിക്കുന്ന മദ്യം ലക്ഷദ്വീപിലേക്ക് കയറ്റുമതി ചെയ്യാനും അനുമതി നൽകി.

Story Highlights : Minister mb rajesh said that New liquor policy focuses on tourism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here