Advertisement

തെറ്റായ വാര്‍ത്ത പാകം ചെയ്യുകയാണ്, പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച് ഒരു പരാതിയും ഉന്നയിച്ചിട്ടില്ല: എം ബി രാജേഷ്

5 hours ago
Google News 3 minutes Read
mb rajesh denied reports about conflict among ministers

തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റി റോഡുകളുടെ ക്രഡിറ്റിനെ ചൊല്ലി മന്ത്രിമാര്‍ക്കിടയില്‍ ഭിന്നതയെന്ന വാര്‍ത്ത തള്ളി മന്ത്രി എം ബി രാജേഷ്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് എം ബി രാജേഷിന്റെ പ്രതികരണം. പൊതുമരാമത്ത് വകുപ്പിനെതിരെ താന്‍ മുഖ്യമന്ത്രിയെ കണ്ടു പരാതിപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ മന്ത്രി കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറി.താന്‍ അന്ന് മഴക്കാല പൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ പങ്കെടുക്കുക ആയിരുന്നുവെന്നും യോഗം ആറു മണി കഴിഞ്ഞാണ് അവസാനിച്ചത്. അതുകൊണ്ട് ആണ് ഉദ്ഘടനത്തില്‍ പങ്കെടുക്കാത്തതെന്നും എം ബി രാജേഷ് പറഞ്ഞു. (mb rajesh denied reports about conflict among ministers)

തെറ്റായ വാര്‍ത്തകള്‍ ദിവസവും പാകം ചെയ്‌തെടുത്തിട്ട് അതുവച്ച് ഇടതുപക്ഷത്തെ ആക്രമിക്കുന്ന മാധ്യമങ്ങളുടെ രീതി ശരിയല്ലെന്ന് എം ബി രാജേഷ് പറഞ്ഞു. മഴക്കാല പൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട യോഗം അഞ്ച് മണിക്ക് കഴിഞ്ഞുവെന്നത് വസ്തുതയല്ല. തദ്ദേശ വകുപ്പ് മന്ത്രിയെന്ന നിലയ്ക്ക് തനിക്ക് യോഗത്തില്‍ പൂര്‍ണമായി പങ്കെടുക്കണമായിരുന്നു. ഇടയ്ക്ക് വച്ച് ഇറങ്ങാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ലെന്നും എം ബി രാജേഷ് പറഞ്ഞു.

Read Also: സ്മാർട്ട്സിറ്റി റോഡ് ഉദ്ഘാടനം; തദ്ദേശ-പൊതുമരാമത്ത് മന്ത്രിമാർ തമ്മിൽ ഭിന്നത, ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി

സ്മാര്‍ട്ട് സിറ്റി റോഡ് ഉദ്ഘാടനത്തില്‍ തദ്ദേശ വകുപ്പിനെ അവഗണിച്ചതില്‍ എം ബി രാജേഷ് പരാതി ഉന്നയിച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഉദ്ഘാടനത്തില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നത് ഈ ഭിന്നതയെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ കൂടി 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് റോഡുകള്‍ തയ്യാറാക്കിയത്. സ്മാര്‍ട്ട സിറ്റിയുടെ ഭാഗമായി തലസ്ഥാനത്തെ റോഡുകള്‍ കുഴിച്ചിട്ട് മാസങ്ങളോളം അങ്ങനെ കിടന്നതില്‍ ചെറിയ ജനരോഷമല്ല സര്‍ക്കാരും, കോര്‍പ്പറേഷനും കേള്‍ക്കേണ്ടിവന്നത്. മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡുകള്‍ തയ്യാറായത്.

Story Highlights : mb rajesh denied reports about conflict among ministers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here