മധുവിന് ‘പിറന്നാള്‍ മുത്തം’ നല്‍കി മോഹന്‍ലാല്‍

നടന്‍ മധുവിന്റെ 85-ാം പിറന്നാള്‍ ദിനം ആഘോഷമാക്കി മോഹന്‍ലാല്‍. എന്റെ പ്രിയ മധു സാറിന് കടലോളം സ്നേഹവും ജന്മദിനാശംസകളും എന്ന് ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ജന്മദിനത്തോടനുബന്ധിച്ച് മധുരം പങ്കുവെക്കുന്നതും മധുവിന് മുത്തം നല്‍കുന്നതുമായ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചു.
കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലും സുഹൃത്തുക്കളും മധുവിനെ കാണാനും ജന്മദിനാശംസകള്‍ നേരാനും തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. അപ്പോള്‍ എടുത്ത ചിത്രങ്ങളാണ് മോഹന്‍ലാല്‍ ഇന്ന് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുള്ളത്.
കന്നിമാസത്തിലെ ചോതി നാളിലാണ് മധുവിന്റെ ജനനം. 1962 ലാണ് മധു ആദ്യമായി സിനിമയിലെത്തുന്നത്.
“കാലുഷ്യമില്ലാത്ത മനസ്സാണ് ദീർഘായുസ്സിനുള്ള സിദ്ധൗഷധം എന്ന് എന്നെയും നിങ്ങളേയും പഠിപ്പിക്കുന്നു ഈ വലിയ മനുഷ്യൻ!
എൻ്റെ പ്രിയ മധു സാറിന് കടലോളം സ്നേഹവും ജന്മദിനാശംസകളും…”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here