Advertisement

കൊല്ലത്ത് 11 ദിവസം പ്രായമായ കുഞ്ഞ് മരിച്ച നിലയിൽ

September 23, 2018
0 minutes Read
father sold newborn

കൊല്ലത്ത് അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഏഴുകോൺ വാളായിക്കോട് ഷിബുഭവനിൽ ഷിബുവിന്റെയും അനിലയുടെയും 11 ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്.

ഇന്നലെ പുലർച്ചെ നാലിനാണ് അനക്കമില്ലാത്ത നിലയിൽ കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകൾക്കുമുമ്പേ മരിച്ചിരുന്നു.

ശ്വാസനാളത്തിൽ മുലപ്പാൽ കുടുങ്ങിയതാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. കൊല്ലം ജില്ലാ ആശുപത്രിയിൽ പൊലീസ് സർജൻറെ മേൽനോട്ടത്തിൽ പരിശോധന നടത്തിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top