മധുപാലിന്റെ ‘ഒരു കുപ്രസിദ്ധ പയ്യന്‍’; ട്രെയ്‌ലര്‍ പുറത്ത്

tovino

മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ടൊവിനോ തോമസാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ജീവന്‍ ജോബ് തോമസിന്റേതാണ് തിരക്കഥ. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഔസേപ്പച്ചനാണ്. നെടുമുടി വേണു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നിമിഷ സജയന്‍, ശരണ്യ, സിദ്ധിഖ്, ബാലു വര്‍ഗീസ്, അലന്‍സിയര്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.

Top