ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും

bishop

ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. പൊലീസ് കസ്റ്റഡിയുടെ കാലാവധി  ഇന്ന് പൂര്‍ത്തിയാകുന്നതിനാലാണ് ഫ്രാങ്കോയെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്. പാലാ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. കോടതി  48 മണിക്കൂർ പൊലീസ് കസ്റ്റഡിയാണ് അനുവദിച്ചിരുന്നത്. അത് ഇന്ന് ഉച്ചക്ക് 2 30ന് കഴിയും.

കോടതി ഇന്ന് ബിഷപ്പിനെ റിമാൻഡ് ചെയ്തേക്കാനാണ് സാധ്യത. ഫ്രാങ്കോയെ വീണ്ടും കസ്റ്റഡിയിൽ വേണ്ടെന്ന നിലപാടാണ് പൊലീസിനുള്ളത്. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ വെള്ളിയാഴ്ചയാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമർപിച്ച പൊതു താൽപര്യ ഹര്‍ജികളും ഇന്ന് ഹൈക്കോടതി പരിഗണിക്കും.

bishopനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More