കന്യാസ്ത്രീകളുടെ സമരത്തെ തള്ളി വീണ്ടും കെസിബിസി

ജലന്ധര്‍ ബിഷപ്പിനെതിരായി കന്യാസ്ത്രീകള്‍ നല്‍കിയ സമരത്തെ തള്ളി കെസിബിസി വീണ്ടും രംഗത്ത്. വഴിവക്കില്‍ സമരം ചെയ്ത് വൈദികരും കന്യാസ്ത്രീകളും സഭയെ അവഹേളിക്കുകയാണ് ഉണ്ടായതെന്നാണ് കെസിബിസി വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള സമരം തെറ്റാണ്. കോടതിയില്‍ സത്യം തെളിയുമെന്നാണ് പ്രതീക്ഷ. കുറ്റം തെളിഞ്ഞാല്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കട്ടെ. തുടരന്വേഷണവും വിചാരണയും നിഷ്പക്ഷമായിരിക്കണം. കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കട്ടെയെന്നും കെസിബിസി വ്യക്തമാക്കി. കന്യാസ്ത്രീയ്ക്ക് നീതി കിട്ടിയില്ലെന്ന പ്രചരണം കള്ളമാണ്. പരാതി കിട്ടിയതിന് പിന്നാലെ തന്നെ സഭ നടപടി എടുത്തു.ബിഷപ്പിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഖേദമുണ്ട്. സംഭവിച്ചതെല്ലാം കത്തോലിക്ക സഭയ്ക്ക് പ്രയാസമുണ്ടാക്കിയതാണ്. സമരത്തിന്റെ മറവില്‍ സഭയെ അവഹേളിക്കാന്‍ ശ്രമം നടക്കുകയാണ് ഇതിന് പിന്നില്‍ ചില നിഷ്പക്ഷ താത്പര്യക്കരാണെന്നും കെസിബിസി ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here