Advertisement

മുൻ ചീഫ് സെക്രട്ടറി പത്മകുമാർ അന്തരിച്ചു

September 25, 2018
Google News 0 minutes Read
padmakumar

മുൻ ചീഫ് സെക്രട്ടറി പത്മകുമാർ അന്തരിച്ചു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. 84വയസ്സായിരുന്നു. മുന്‍ കേന്ദ്ര മന്ത്രി എസ്.കൃഷ്ണകുമാര്‍ ഇളയ സഹോദരനാണ്.
1957ലാണ് പത്മകുമാര്‍ ഐഎഎസ് നേടുന്നത്. കോഴിക്കോട് അസിസ്റ്റന്റ് കലക്‌ടറായി (ട്രെയിനിങ്) ഔദ്യോഗിക ജീവിതമാരംഭിച്ചു. തുടർന്നു മലപ്പുറം സബ് കലക്ടറായി. 1960ല്‍ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയുടെ സെക്രട്ടറിയായി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകുന്ന ആദ്യത്തെ ഐഎഎസ് ഉദ്യോഗസ്‌ഥനാണ് പത്മകുമാര്‍. ചീഫ് സെക്രട്ടറിയെന്ന നിലയിലുള്ള സേവനത്തിനു മന്ത്രിസഭയുടെ പ്രത്യേക പ്രശംസയ്ക്ക് അർഹനായി സർവീസിൽ നിന്നു വിരമിച്ച ആദ്യ ചീഫ് സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം. ഭാര്യ വിമല, മക്കൾ: ഡോ.ആശ (പിആർഎസ് ആശുപത്രി), ഡോ.രാജ്‌കുമാർ (ഇംഗ്ലണ്ട്), പി.വിജയകുമാർ (എൻജിനീയർ, ടെക്നോപാർക്ക്)മരുമക്കൾ: ഡോ.ശ്രീകുമാർ (മെഡിക്കൽ സൂപ്രണ്ട്, കോസ്മോപ്പൊലിറ്റൻ ആശുപത്രി), നീത (ഇംഗ്ലണ്ട്), അഡ്വ.സുപ്രിയ. മൃതദേഹം തിരുവനന്തപുരം കോസ്മോപോളിറ്റൻ ആശുപത്രിയിൽ . സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക്  തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here