Advertisement

ആധാര്‍ കേസില്‍ വിധി പ്രസ്താവം തുടങ്ങി

September 26, 2018
0 minutes Read
sc to hear arguments regarding karnataka government formation today

ആധാര്‍ കേസില്‍ വിധി പ്രസ്താവം തുടങ്ങി .ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതെന്ന് വിധി പ്രസ്താവം വായിച്ച ജസ്റ്റിസ് എകെ സിക്രി വ്യക്തമാക്കിയിട്ടുണ്ട്.  ആധാർ കാർഡ് പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട 27ഹര്‍ജികളിലാണ് നിര്‍ണ്ണായക വിധി.  സുപ്രീം കോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാര്‍ കേസ്. നാല് മാസത്തിനിടെ 38 ദിവസമാണ് വാദം നടന്നത്. ജനുവരി 17, 2018 നാണ് ഹർജിയിൽ വാദം തുടങ്ങിയത്. . ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.  മറ്റ് ജസ്റ്റിസുമാർ എ.കെ.സിക്രി, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top