‘തേറമ്പില്‍ ബിജെപിയിലേക്കോ?’; തൃശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസ് പരിഗണിക്കുമെന്ന് അനില്‍ അക്കര

മുന്‍ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തേറമ്പില്‍ രാമകൃഷ്ണനെ ബിജെപി പാളയത്തിലേക്ക് എത്തിക്കാന്‍ ചരടുവലികള്‍ നടക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അമിത് ഷായുടെ ദൂതന്‍മാര്‍ തേറമ്പിലുമായി ചര്‍ച്ച നടത്തിയെന്നും ചില പ്രാദേശിക മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പരിഗണിക്കാമെന്നും ജയിച്ചാല്‍ കേന്ദ്രമന്ത്രി സ്ഥാനം നല്‍കാമെന്നും തേറമ്പിലിന് വാഗ്ദാനം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഈ വാര്‍ത്തകളെ തള്ളി വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനില്‍ അക്കര വാര്‍ത്തകളെ തള്ളിയത്. തൃശൂരില്‍ നിന്ന് തേറമ്പിലിന് മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം ആദ്യ പരിഗണന അദ്ദേഹത്തിന് നല്‍കുമെന്നാണ് അനില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here