നടന്‍ അജുവര്‍ഗ്ഗീസിന് എതിരായ കേസ് റദ്ദാക്കി

aju

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫെയ്സ് ബുക്കിലൂടെ വെളിപ്പെടുത്തിയതിന് നടന്‍ അജുവര്‍ഗ്ഗീസിന് എതിരായി ഉണ്ടായിരുന്ന കേസ് റദ്ദാക്കി. ഹൈക്കോടതിയാണ് കേസ് റദ്ദാക്കിയത്. കളമശ്ശേരി പോലീസാണ് അജു വര്‍ഗ്ഗീസിന് എതിരെ കേസ് എടുത്തത്. തന്റെ പേര് പരാമര്‍ശിച്ചത് ദുരുദ്ദേശത്തോടെയല്ലെന്ന് നടി സത്യവാങ്മൂലം എഴുതി നല്‍കിയിരുന്നു. കേസില്‍ പോലീസ് അജുവിനെ എതിരെ എഫ്ഐആര്‍ എഴുതിയിരുന്നു. ഇത് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് അജു വര്‍ഗ്ഗീസ് നടിയുടെ സത്യവാങ്മൂലം കോടതിയില്‍ ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More