22
Feb 2019
Friday
Kuttanadu

തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌കരിച്ചു

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌കരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്‌കാരം. അമ്മയെ കാണിച്ചതിനുശേഷമായിരുന്നു സംസ്‌കാരം. അതേസമയം, ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന് കുഞ്ഞിനെ കാണാന്‍ സാധിച്ചില്ല. തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറിന്റെ മകള്‍ രണ്ടുവയസുകാരി തേജസ്വിനി മരിച്ചത്.

Top