ഇസ്മായില്‍ ഫറൂഖി കേസ് വിധി; അയോധ്യ കേസില്‍ ബാധകമല്ല

പള്ളികള്‍ ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന ഇസ്മായില്‍ ഫറൂഖി കേസിന്റെ വിധി വിശാല ഭരണഘടനാ ബെഞ്ചിന് വിടില്ല. കേസില്‍ പുനഃപരിശോധനയില്ലെന്നും സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.
മൂന്നംഗ ബഞ്ചില്‍ രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് രൂപപ്പെട്ടത്. ജസ്റ്റിസ് അശോക് ഭൂഷണും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും വിശാല ഭരണഘടനാ ബെഞ്ചിന് വിടേണ്ടതില്ലെന്ന് പറഞ്ഞപ്പോള്‍ ജസ്റ്റിസ് അബ്ദുള്‍ നസീര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് അശോക് ഭൂഷണും ചേര്‍ന്ന് ഒറ്റവിധി പ്രസ്താവവും ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ പ്രത്യേക വിധിയുമാണ് പുറപ്പെടുവിച്ചത്. വിശാല ഭരണഘടനാ ബെഞ്ചിന് കേസ് വിടണമെന്നായിരുന്നു അബ്ദുള്‍ നസീര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, ഈ വിധി അയോധ്യ കേസില്‍ ബാധകമല്ലെന്നും സുപ്രീം കോടതി അറിയിച്ചു. അയോധ്യക്കേസില്‍ ഈ വിധി പ്രസതക്തമല്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്. അയോധ്യക്കേസില്‍ വിധി പറയുന്നത് വൈകില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. ഒക്ടോബര്‍ 29 മുതല്‍ തര്‍ക്കഭൂമി കേസില്‍ വാദം ആരംഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here