ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യഹര്‍ജിയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു

പീഡനക്കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യഹര്‍ജിയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. അടുത്ത ബുധനാഴ്ചത്തേക്കാണ് വിധി പറയാന്‍ മാറ്റിയിരിക്കുന്നത്.
ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണം പുരോഗമിക്കുകയാണ്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു.
പരാതിക്കാരിയ്ക്ക് സഭയില്‍ ഉയര്‍ന്ന പദവിയുണ്ടായിരുന്നെന്നും ആ പദവിയില്‍ നിന്ന് നീക്കിയതാണ് കന്യാസ്ത്രീയ്ക്ക് ബിഷപ്പിനോട് വൈരാഗ്യം തോന്നാന്‍ കാരണമെന്നും ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here