22
Feb 2019
Friday
Kuttanadu

ശബരിമല കേസിന്റെ നാള്‍ വഴി

ശബരിമല ക്ഷേത്രത്തില്‍ 10 മുതല്‍ 50 വരെ  പ്രായമുള്ള സ്ത്രീകളെ  പ്രവേശിപ്പിക്കുതിന് ആചാരപരമായ വിലക്കുണ്ടായിരുന്നു. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതും, ആര്‍ത്തവം അശുദ്ധമാണെതും സ്ത്രീകള്‍ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനും തിരിച്ചടിയായി. ഹൈക്കോടതി, ഹൈന്ദവ സംഘടനകള്‍ എന്നിവയുടെ നിലപാടുകള്‍ ശ്രദ്ധേയമാണ്.

1990ല്‍ ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് സന്നിധാനത്ത് നടത്തിയതിന്റെ ചിത്രം പത്രങ്ങളില്‍ വന്നതോടെയാണ് ശബരിമല സ്ത്രീ പ്രവേശനം കേസിന് തുടക്കം കുറിച്ചത്. ചങ്ങനാശ്ശേരി സ്വദേശിയായ എസ് മഹേന്ദ്രന്‍ ഈ ചിത്രവുമായി ആദ്യ കേസ് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 1990സെപ്തംബര്‍ 24നായിരുന്നു ഇത്. 1991 ഏപ്രിൽ 5ന് ശബരിമലയിലെ സ്ത്രീപ്രവേശനം നിരോധിച്ചുകൊണ്ട് ഹൈക്കോടതി വിധി പറഞ്ഞു.10 മുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകളെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയത്. വിധി നടപ്പാക്കുന്നത് ഉറപ്പുവരുത്താന്‍ പൊലീസിനെ ഉപയോഗിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശവും നല്‍കി.  പിന്നീട് 15 വര്‍ഷത്തിന് ശേഷം യങ് ലോയേഴ്സ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.  കേസിന്റെ നാള്‍ വഴി ഇങ്ങനെ

ഫെബ്രുവരി 12- 2016
ശബരിമല സ്ത്രീപ്രവേശനത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. ഭഗവാന് സ്ത്രീ പുരുഷ ഭേദമില്ലെന്ന് സുപ്രീം കോടതി പരാമര്‍ശിച്ചു.
ജൂണ്‍ 4- 2016
ശബരിമല വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയാറെന്ന്  ദേവസ്വം മന്ത്രി അറിയിച്ചു. കോടതി ഉത്തരവിനേക്കാള്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത് അഭിപ്രായ സമന്വയത്തിനായിരുന്നു.
ജൂണ്‍ 6- 2016
സര്‍ക്കാരിനെ വെല്ലുവിളിച്ച് കുമ്മനം രാജശേഖരന്‍ രംഗത്ത് എത്തി. വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടേണ്ട. വിശ്വാസ സമൂഹവും തന്ത്രിമാരും ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. എല്ലാ ആരാധനാലയങ്ങളിലും സ്ത്രീപ്രവേശനത്തില്‍ നിയമം കൊണ്ടുവരാന്‍ തയാറാണോയെന്ന് സര്‍ക്കാറിനെ വെല്ലുവിളിക്കുകയും ചെയ്തു.
7 ജൂലൈ 2016
ശബരിമല കേസ് പരിഗണിക്കു ബഞ്ച് സുപ്രീം കോടതി പുന:സംഘടിപ്പിച്ചു. നിലവിലുള്ള ബഞ്ചില്‍ നിന്ന് രണ്ട് ജഡ്ജിമാരെ  മാറ്റി
2017 ഒക്ടോബര്‍ 13
സ്ത്രീ പ്രവേശനം ഭരണഘടനാ ബഞ്ചിന് വിട്ടു. 5 അംഗ ഭരണഘടനാ ബഞ്ച് സ്ത്രീപ്രവേശനത്തില്‍ തീരുമാനമെടുക്കണം. സ്ത്രീകളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നുണ്ടോ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടോ എന്നും ബഞ്ച് പരിശോധിക്കും.
2015 ജൂലൈ 18
പൊതുക്ഷേത്രങ്ങളില്‍ സ്ത്രീവിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ്. ശബരിമല പൊതുക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ഒരുപോലെ ആരാധന നടത്താന്‍ കഴിയണം. അതല്ലാത്ത പക്ഷം അത് ഭരണഘടനാവിരുദ്ധമാണെന്നും ഭരണഘടനാ ബഞ്ചിന്റെ പരാമര്‍ശം.
ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഈ പരാമര്‍ശം.
ജൂലൈ 26-2018
കേസില്‍ അയ്യപ്പ സേവാ സംഘം കക്ഷി ചേരുന്നു. ദേവസ്വം ബോര്‍ഡും എന്‍എസ്എസുമാണ് ഹര്‍ജി നല്‍കിയിരുന്നത്.
ഓഗസ്റ്റ് 2-2018
8 ദിവസം നീണ്ട വാദം പൂര്‍ത്തിയായി. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം ചൂണ്ടിക്കാട്ടി പ്രവേശനം വിലക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
സര്‍ക്കാര്‍ വാദം
മതപരമായ കാര്യങ്ങളില്‍ നിയമ നിര്‍മ്മാണം നടത്താന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 25-(2)ബി പ്രകാരം സര്‍ക്കാരിന് അധികാരമുണ്ട്.
ഭരണഘടന പരിഷ്‌ക്കാരാധിഷ്ഠിതമാണ്. സ്ത്രീ പ്രവേശനം നിയന്ത്രിക്കുന്നത് തുല്യതയുടെ ലംഘനമല്ലെന്ന് അമിക്കസ് ക്യൂറി കെ രാമമൂര്‍ത്തി.

ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന്  ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി അ അവതരിപ്പിച്ച റിപ്പോര്‍ട്ട്. രാജ്യത്താകമാനമുള്ള അമ്പലങ്ങളില്‍ സ്ത്രീപ്രവേശനം അനുവദിക്കേണ്ടതാണ്. പ്രവേശനത്തെ എതിര്‍ത്ത മുന്‍നിലപാടില്‍ മാറ്റം. സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാനുള്ള പരമ്പരാഗത കാരണങ്ങള്‍ മനസിലാക്കണം. മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ സ്ത്രീക്കും പുരുഷനും തുല്യത വേണം.
ഓഗസ്റ്റ് 6-2018
ശബരിമല സ്ത്രീ പ്രവേശനത്തില്‍ ആര്‍എസ്എസ് കേരളഘടകം നിലപാട് വ്യക്തമാക്കിയില്ല.
ജൂലൈ 30- 2018
സ്ത്രീപ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പധര്‍മ്മസേന, വിശാല വിശ്വകര്‍മ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാന്‍സേന എന്നീ സംഘടനകളുടെ ഹര്‍ത്താല്‍.
ഏപ്രില്‍ 16-2017
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ച ചിത്രങ്ങള്‍ പുറത്തു വന്നു. എന്നാല്‍ വ്യാജമായി നിര്‍മ്മിച്ച ചിത്രങ്ങളെന്ന് ദേവസ്വം ബോര്‍ഡ് വിശദീകരണം.
ജൂലൈ 19-2018
സ്ത്രീകള്‍ക്ക് 41 ദിവസത്തെ വ്രതമെടുക്കാനാവില്ല. പ്രവേശനത്തെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ്. ആര്‍ത്തവകാലത്ത് 41 ദിവസത്തെ വ്രതമെടുക്കാന്‍ ഋതുമതികളായ സ്ത്രീകള്‍ക്ക് കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി.
10 മുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാറില്ല. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമാണിത്. അല്ലാതെ വിവേചനമല്ല. കാലങ്ങളായി തുടര്‍ന്നു വരുന്ന രീതിയാണെന്നും സിങ്വി.
ജൂലൈ  25- 2018 
10 മുതല്‍ 50 വരെയുള്ള പ്രായം എങ്ങനെ മാനദണ്ഡമാകുമെന്നും ഇത് എങ്ങനെ നീതീകരിക്കാനാകുമെന്നും കോടതി ആരാഞ്ഞു.
എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍.

ശബരിമലയിൽ സ്ത്രീകളെ മാറ്റി നിർത്തുന്നത് എന്തിനെന്ന് സുപ്രീംകോടതി. എല്ലാ പ്രായത്തിലുമുളള സ്ത്രീകൾക്കും ആരാധനാലയം തുറന്നു കൊടുക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്ന് ഭരണഘടനയുടെ 25(2) (ബി) വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും കോടതി പറഞ്ഞു.

ഭരണഘടനയനുസരിച്ച് മതവിശ്വാസത്തിനും ആചാരങ്ങൾക്കുമുളള തുല്യാവകാശം സ്ത്രീകൾക്കുണ്ടെന്നും കോടതി. ശബരിമലയിലെ സ്ത്രീ പ്രവേശന കേസിൽ സുപ്രീംകോടതിയിൽ വാദം കേൾക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

ഓഗസ്റ്റ് 1 – 2018
ശബരിമലയില്‍ ദര്‍ശനം നടത്തുവരെ സമുദായമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഹര്‍ജി നല്‍കിയ അഭിഭാഷക ഉഷ നന്ദിനിക്കു വേണ്ടി ഹാജരായ ഗോപാല്‍ ശങ്കരനാരായണനാണ് ശബരിമലയിലെ ഭക്തരെ ഒരു സമുദായമാക്കി കണക്കാക്കണമെന്ന വാദമുന്നയിച്ചത്.
കോടതി പറഞ്ഞത്, 
ശബരിമല ഹൈന്ദവ ക്ഷേത്രം തന്നെയാണ്. ജാതിമത ഭേദമെന്യേ എല്ലാവര്‍ക്കും പ്രവേശനമുണ്ട്. 41 ദിവസത്തെ വ്രതമെടുത്ത് മല ചവിട്ടുന്നവരെ മാത്രമായി സമുദായമായിക്കാണുതെങ്ങനെയെന്ന് കോടതി. അയ്യപ്പഭക്തര്‍ ഒരു സമുദായമാണെങ്കില്‍ ശബരിമലയില്‍ പോകാത്ത ഭക്തര്‍ അതിന്റെ ഭാഗമല്ലേയെന്നും കോടതി. ക്ഷേത്രത്തിലെ ഭക്തര്‍ക്ക് ആചാരങ്ങളുടെ പേരില്‍ മാത്രം സമുദായ പദവിയെത് ഏതു ക്ഷേത്രത്തിലെയും വിശ്വാസികള്‍ക്ക് അവകാശപ്പെടാനാകും. മാതധിഷ്ഠിത സമുദായമെന്നതിന് അത്തരം പരിഗണനകള്‍ മാത്രം മതിയാകുമെന്നും കോടതി വ്യക്തമാക്കി.

ഗോപാല്‍ ശങ്കരനാരായണന്റെ അഭിപ്രായം

ജാതിമത വ്യത്യാസമില്ലാതെ പ്രവേശനമനുവദിക്കുതാണ് ശബരിമല ക്ഷേത്രം. ഭരണഘടനയുടെ 25(2) വകുപ്പില്‍ പറയുന്ന ഹിന്ദുമത സ്ഥാപനങ്ങള്‍ എന്ന ഗണത്തില്‍ പെടില്ല. ക്ഷേത്ര പ്രവേശനത്തിന് സര്‍ക്കാരിന് അനുമതി നല്‍കുതാണ് 25(2) വകുപ്പ്.
1965 ലെ കേരള ഹിന്ദു ആരാധനാസ്ഥലവും നിയമവും അതിന്റെ ചടങ്ങുകളും ശബരിമലയ്ക്കു ബാധകമാകില്ല. അഹിന്ദുക്കള്‍ക്ക് പ്രവേശനമുള്ള ആരാധനാ സ്ഥലങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല.ചട്ടം 3 (എ) അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതാണ്.

ജൂലൈ 30-2018

ഈ വിഷയത്തില്‍ കോടതിയല്ല തീരുമാനം എടുക്കേണ്ടത് എന്ന് വിശ്വ ഹിന്ദു പരിഷത്ത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന  ഹൈന്ദവ സംസ്‌ക്കാരവും ആചാരങ്ങളും പരിഷ്‌ക്കരിക്കപ്പെടണമെങ്കില്‍ ഹൈന്ദവ വിശ്വാസികളെ പരിഗണിക്കേണ്ടതെന്ന വാദവുമായി വിശ്വഹിന്ദു പരിഷത്ത്.

സെപ്തംബര്‍ 18, 2018

ശബരിമലയില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന്   സുപ്രീം കോടതി

Top