Advertisement

ഇന്തോനേഷ്യയിലെ ഭൂകമ്പം; മരണം 30 ആയി

September 29, 2018
1 minute Read
earth quake

ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂകമ്പത്തിലും സുനാമിയിലുമായി മരിച്ചവരുടെ എണ്ണം 30 ആയി. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഇന്ത്യോനേഷ്യയില്‍ സുനാമി വീശിയടിച്ചത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. സുലവേസി പ്രവിശ്യാ തലസ്ഥാനമായ പലുവിലെ വിമാനത്താവളം അടച്ചു. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് അത് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ സുനാമി ആഞ്ഞടിക്കുകയായിരുന്നു. ഈ മേഖലയിലാകെ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top