സുരക്ഷാ വീഴ്ച്ച; അഞ്ച് കോടി ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തി

അഞ്ച് കോടി ഫേസ്ബുക്ക് ഉപഭോകതാക്കളുടെ വിവരങ്ങൾ ചോർന്നതായി ഫേസ്ബുക്ക്. ഫേസ്ബുക്ക് കോഡിലെ സുരക്ഷാവീഴ്ച്ചയിലൂടെ സ്‌പെഷ്യൽ ഡിജിറ്റൽ കീ വിവരങ്ങൾ കരസ്ഥമാക്കിയ ഹാക്കർമാർ പാസ് വേഡ് വീണ്ടും നൽകാതെ തന്നെ ആളുകലുടെ അക്കൗണ്ടിൽ കയറി വിവരങ്ങൾ ചോർത്തുകയായിരുന്നുവെന്നാണ് ഫേസ്ബുക്ക് നൽകുന്ന ഔദ്യോഗിക വിശദീകരണം. ”ഡിജിറ്റൽ കീ” സ്വന്തമാക്കുക വഴി ഹാക്കർമാർക്ക് ഫേസ്ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ നിയന്ത്രിക്കാൻ സാധിച്ചെന്ന് ഫേസ്ബുക്ക് അറിയിച്ചു.
സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടേ ഉള്ളൂ എന്നതിനാൽ ചോർത്തപ്പെട്ട വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന് കൃത്യമായി പറയാനാവില്ലെന്നും ഹാക്കിംഗിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നോ അവർ എവിടെ നിന്നാണ് ഓപ്പറേഷൻ നടത്തിയതെന്നോ അറിയില്ലെന്നും ഔദ്യോഗിക ബ്ലോഗിലൂടെ ഫേസ്ബുക്ക് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here