ശബരിമല സ്ത്രീപ്രവേശനം; സര്‍ക്കാറിനൊപ്പമെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതിവിധിയില്‍ മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്. പുന:പരിശോധനാ ഹര്‍ജി നല്‍കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇപ്പോള്‍ പറയുന്നത്. ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ തീരുമാനത്തോടൊപ്പമാണെന്ന് എ പത്മകുമാര്‍ പറഞ്ഞു. പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ പ്രസ്താവനയോട് മുഖ്യമന്ത്രി അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.
സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ എ പത്മകുമാര്‍ പങ്കെടുത്തിരുന്നില്ല. തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല എന്നും പുനപരിശോധന ഹര്‍ജി നല്‍കുന്നതിനുള്ള സാധ്യത തേടുമെന്നും എം.പത്മകുമാര്‍ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here